Saturday, February 19, 2022
ചിലയിടങ്ങൾ...
Thursday, February 10, 2022
ആരാണവൾ ?
ആരാണവൾ ?
ആകസ്മികമായാണ് ഞാൻ അവിടേക്ക് എത്തുന്നത് . ഒരു ബൈക്ക് ആക്സിഡന്റിനു ശേഷം ഒരു ആംബുലൻസിൽ ആ സൈറൺ ചുവട്ടിൽ ഞാനിരുന്നു .
കാലിൽ തരിപ്പ് കയറുന്നുണ്ട്. കഷ്ടിച്ചു രക്ഷപ്പെട്ട എന്റെ മുന്നിൽ മരണം ഒരു ചൂണ്ട കൊളുത്തെറിഞ്ഞിരുന്നു, പിടിക്കാതെ ഞാനും.
അവൻ എന്റെ അടുത്ത് കിടക്കുന്നുണ്ട്... ആ കൈ പിടിച്ച് ഞാനിരുന്നു . ചോര വാർന്നൊലിക്കുന്ന ആ കൈകളിൽ എന്റെ കയ്യും അമർന്നിരുന്നു .
ആ വണ്ടി എങ്ങോട്ടോ അലറിവിളിച്ചു പോകുന്നുണ്ട് , ഒരു സ്വപ്നം പോലെ.
തലയിൽ വെറും മരവിപ്പ് മാത്രം ഒന്നിനെക്കുറിച്ചും ചിന്തകളില്ല , എന്തൊക്കെയോ ചുറ്റും ഓടിമറയുന്നു.
ഒരു നഴ്സ് അപ്പോഴും അവന്റെ മുന്നിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നത് മാത്രം കണ്ണിൽ .
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവളെ കാണണമെന്നും വേഗം വാ എന്നും മാത്രമേ അവൻ പറഞ്ഞിരുന്നുള്ളൂ . വേഗതകൂടിയതവനറിഞ്ഞിരുന്നില്ല .
ആ ആംബുലൻസിന്റെ സൈറൺ പെട്ടെന്ന് നിശബ്ദമായപ്പോൾ ആ ചോദ്യങ്ങൾ മാത്രം അവശേഷിച്ച് ഞാനും സ്തബ്ധനായി ...
ആരാണവൾ ?
~ വിശാഖ് മൂഴിക്കൽ ~
ചിലയിടങ്ങൾ...
ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...
-
എന്റെ കാര്യം എന്റെ കാര്യം ഞാൻ നോക്കിക്കോളാം ... എന്നാലെനിക്ക് നിന്റെ കാര്യത്തിലാണാവലാതി . സ്വയം മറച്ച് മറ്റുള്ളവനെ ചികയുന്ന മനുഷ്യാ നീയോ...
-
ഇങ്ങനെ കുറിക്കുന്നു ..... ജനിച്ചു ഇനി മരണമാണ് .....!! എഴുതിത്തുടങ്ങിയിട്ടുണ്ട് ഞാൻ , ................................................. ജനി...
-
ഞാൻ ഞാൻ വരഞ്ഞു തീർന്നിരുന്നു,അതറിഞ്ഞില്ല!! ഏറെ വൈകി തിരിച്ചറിഞ്ഞു,, ഞാനായിരുന്നു ആ കുഞ്ഞിപ്പെൻസിൽ ...