ഓർമ്മകൾക്കിന്നും വല്ലാത്ത മധുരമാണ് , ശ്രീകൃഷ്ണ ജയന്തി നൽകിയ കുഞ്ഞു മനസ്സിലെ നിറമോർമ്മകൾ ...
ഓർമ്മയിൽ ഒരു ശ്രീകൃഷണ ജയന്തി കൂടി .
ഓർമ്മകൾ തട്ടിയുണർത്തുമ്പോഴാണല്ലോ പലതിനും മധുരം കൂടാറുള്ളത് . പണ്ടൊക്കെ ശ്രീകൃഷ്ണ ജയന്തി എന്നു വെച്ചാൽ ഒരാഘോഷം തന്നെയായിരുന്നു. കണ്ണന്റെ പിറന്നാളാഘോഷം... അതി രാവിലെ എഴുന്നേറ്റ് പട്ടുപാവാടയൊക്കെ ഉടുത്ത് അമ്പലത്തിൽ പോവുമായിരുന്നു . എന്നിട്ട് വൈകുന്നേരം ഘോഷയാത്ര പോവാനുള്ളതിന്റെ പ്ലാനിങ് ആയിരിക്കും. ആരൊക്കെ വേഷം കെട്ടുന്നുണ്ട് എപ്പോൾ വരണം , എത് കളർ പാവാട ഇടണം, അങ്ങനെ അങ്ങനെ കുറെ കുറെ കുഞ്ഞു കുഞ്ഞു പ്ലാനിങ്ങുകൾ മനസ്സിൽ നിറയും. വൈകുന്നേരം മേക്കപ്പും കോസ്റ്റുമും ഇട്ട് കഴിഞ്ഞാൽ പിന്നെ വൃന്ദാവനത്തിലെ കണ്ണന്റെ തോഴിയായി മനസ്സുകൊണ്ട് മാറി കഴിഞ്ഞിട്ടിട്ടുണ്ടാവും , പിന്നെ ശോഭായാത്രയൊക്കെ കഴിഞ്ഞ് അതു അഴിച്ച് വെക്കുമ്പോൾ തന്റെ ഉള്ളിലെ രാധ ഇവിടെ തീർന്നല്ലോ എന്ന സങ്കടവും. പിന്നെ ഏറ്റവും പ്രധാനം അന്ന് കിട്ടുന്ന അവിൽ കുഴച്ചതായിരുന്നു അതിന് എന്തെന്നില്ലാതെ രുചിയായിരുന്നു. ഇന്ന് ഇതെല്ലാം ഓർമ്മയിൽ അയവിറക്കി കണ്ണന്റെ പിറന്നാളിന് അമ്മയുണ്ടാക്കിയ പായസം കുടിച്ച് വാട്സാപ് സ്റ്റാറ്റസിൽ കുറെ ഉണ്ണികണ്ണൻമാരെ കണ്ടുകൊണ്ട് ഈ ശ്രീകൃഷ്ണ ജയന്തിയും ഓർമ്മയായി .
~ മഴയെ പ്രണയിച്ചവൾ ~







