എന്ന് നിന്റെ ഹേമന്ത്
ഞാൻ ഹേമന്ത് !!!
മരിക്കാൻ പോകുന്ന ഒരാളുടെ
വെറുമൊരു പോസ്റ്റായിതിനെ കാണരുത് !
ചോദ്യമാണിത് നിങ്ങളോടോരോരുത്തരോടുമുള്ള
പകലെന്ന സത്യത്തിൽ നിന്ന്
ഇരുട്ടിലേക്ക് ഞാൻ നീങ്ങുന്നു...
വഴിവക്കിൽ ,
മഴയായി പെയ്യുന്ന അമ്മയും ,
തീയായ് കത്തുന്ന അച്ഛനും ,
പിന്നെ..... അവൾ ....
ഹൃദയത്തിന്റെ ഓളങ്ങളെ
തഴുകി ജീവിതത്തെ മാറ്റിയവൾ .
ഇന്ന് ഞാൻ നിർത്തുന്നു ...
മധുരമില്ലാ മധുവായി തുടരാതെ ,
അവൾക്ക് പേടിയായിരുന്നു പ്രണയിക്കാൻ !!!
എന്തുകൊണ്ട് എന്നതിൻറെ ഉത്തരം
നിങ്ങളിലാണ്
തനുവിനെ മാത്രം സ്നേഹിച്ച്
ഓരോ പെൺകിടാവിനേയും പിച്ചിച്ചീന്തിയപ്പോൾ
നശിച്ചത് എന്റെ സത്യമായ പ്രണയം .
ഞാൻ തീർക്കുന്നു എന്റെ ജീവൻ
എനിക്കു വേണ്ടി അല്ലെങ്കിൽ
അവളുടെ പേടി മാറ്റാൻ വേണ്ടി
എന്റെ പ്രണയം സത്യമാണെന്നതിൻറെ
കയ്യൊപ്പ് ...
~മഴയെ പ്രണയിച്ചവൾ ~



