ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Tuesday, July 27, 2021

എന്ന് നിന്റെ ഹേമന്ത്

എന്ന് നിന്റെ ഹേമന്ത്  


ഞാൻ ഹേമന്ത്  !!!

മരിക്കാൻ പോകുന്ന ഒരാളുടെ

വെറുമൊരു പോസ്റ്റായിതിനെ കാണരുത് !

ചോദ്യമാണിത്  നിങ്ങളോടോരോരുത്തരോടുമുള്ള  

പകലെന്ന സത്യത്തിൽ നിന്ന് 

ഇരുട്ടിലേക്ക് ഞാൻ  നീങ്ങുന്നു... 

വഴിവക്കിൽ ,

മഴയായി പെയ്യുന്ന അമ്മയും ,

തീയായ് കത്തുന്ന അച്ഛനും ,

പിന്നെ..... അവൾ .... 

ഹൃദയത്തിന്റെ ഓളങ്ങളെ 

തഴുകി ജീവിതത്തെ മാറ്റിയവൾ . 

ഇന്ന് ഞാൻ നിർത്തുന്നു ...

മധുരമില്ലാ മധുവായി തുടരാതെ ,

അവൾക്ക് പേടിയായിരുന്നു പ്രണയിക്കാൻ !!!

എന്തുകൊണ്ട് എന്നതിൻറെ ഉത്തരം 

നിങ്ങളിലാണ് 

തനുവിനെ മാത്രം സ്നേഹിച്ച് 

ഓരോ പെൺകിടാവിനേയും പിച്ചിച്ചീന്തിയപ്പോൾ 

നശിച്ചത്  എന്റെ  സത്യമായ പ്രണയം .

ഞാൻ തീർക്കുന്നു  എന്റെ ജീവൻ 

എനിക്കു വേണ്ടി അല്ലെങ്കിൽ 

അവളുടെ പേടി മാറ്റാൻ വേണ്ടി 

എന്റെ പ്രണയം സത്യമാണെന്നതിൻറെ 

കയ്യൊപ്പ് ...


~മഴയെ പ്രണയിച്ചവൾ ~





No comments:

Post a Comment

ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...