ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Tuesday, July 27, 2021

കലികാലസ്മരണ

 കലികാലസ്മരണ




മകനേ
ലോകം ഇരുണ്ടുകിടക്കയാണ്.(2)
ആരാരും കാണാതെ
അവരാരും കേൾക്കാതെ
നാമിവിടെ ജീവിച്ചിരുന്നുവെന്നാർക്കറിയാം

ഇരുട്ടിൽ ഉരുണ്ടുമറിയുന്ന
ചിലരുടെ നാടിത്
കാലത്തിൻ ചക്രത്തിൽ
ഓടിമറയുന്നവൻ
ചിലരുടെ മകളുടെമകനും
തൻമകനെന്നോതി ഞാൻ
ഇത് കലികാലം
കറുത്ത കാലം....

കാലവർഷപ്പെരുമാരിയിൽ
ചിലരവിടെ വിശപ്പിനാൽ
ശവക്കല്ലറ തേടുന്നു ...
മകനേ
ഇത് കലികാലം
കറുത്തകാലം.
മരണം വിളിച്ചോതി
നടക്കുന്നിതെന്നുണ്ണി

ഓർക്കുക വല്ലപ്പോഴും
നമ്മൾ പുഴുക്കൾ ,
നമ്മൾ ദരിദ്രർ

മനുഷ്യർ തൻ
കൊക്കിൽ ജീവിതം
ബലിയർപ്പിച്ചവർ...
കാട്ടിക്കൂട്ടലുകൾ ജീവിതം
ഓടിമറയുന്ന ജീവിതം

സമയമില്ലാർക്കും കാത്തുനിൽക്കാൻ
സമയമില്ലാർക്കും ഒന്നു നോക്കാൻ

മകനേ
ലോകം ഇരുണ്ടുകിടക്കയാണ്.(2)
ആരാരും കാണാതെ
അവരാരും കേൾക്കാതെ
നാമിവിടെ ജീവിച്ചിരുന്നുവെന്നാർക്കറിയാം ..

തൻ കുഞ്ഞിനെയോർത്ത്
വിലപിച്ച മാതാക്കൾ
പിതാവിന്റെ വേദനയു -
മതിലുൾക്കൊണ്ട് .
ഇവിടെ വയറിനു വേണ്ടി മുറ-
വിളി കൂട്ടുവോർ...
അവിടെ വയറുനിറഞ്ഞ്
മുറവിളി കൂട്ടുന്നു .

ഇത്തിരി ശ്വാസം ഉണ്ടതിൽ
യെന്നോതി ഞാൻ....
ഓട്ടക്കീശയിൽ എന്തുണ്ട് ബാക്കി .


ഭിഷഗ്വരനിൽ ഒന്നുണ്ട്
കണ്ടു ഞാൻ അത്
ആർത്തിതൻ കണ്ണുകൾ മാത്രം .

കാലം കലികാലം
പലവിധമോതി ഞാൻ
ഇല്ല മറുപടി എന്നുള്ളിൽ മാത്രം

ബന്ധങ്ങളൂഴിയിൽ ഒരു
ചെറുചുഴിപോലെ നേർത്തു പോയ്
കണ്ടു ഞാൻ ഞാൻ മാത്രമായ് ...

മകനേ ഇത് കലികാലം
കറുത്തകാലം .

നീ വളരണം
വലുതാവേണം ...
ഒന്നേ എനിക്കു പറയുവാനുള്ളൂ
അത്
നീറുന്നൊരു ചെറുകിളി നീ ,
പാടുന്നൊരു പൈങ്കിളി നീ

 

ജീവിതം വെറുമൊരു ,
പ്രഹസനം മാത്രം ...
കാലം
കരുതിവരിക്കുന്നതെന്തോ -
അത് നിന്നിൽ
ശരമായ് പെയ്തിറങ്ങുമത്
തീർച്ച....

മകനേ
ലോകം ഇരുണ്ടുകിടക്കയാണ്.(2)
ആരാരും കാണാതെ
അവരാരും കേൾക്കാതെ
നാമിവിടെ ജീവിച്ചിരുന്നുവെന്നാർക്കറിയാം




                                                               ~വിശാഖ് മൂഴിക്കൽ~





No comments:

Post a Comment

ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...