ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Tuesday, July 27, 2021

പ്രണയദാഹി

ബ്ലോഗിൽ പ്രസിദ്ധീകരിച്ചപ്പോൾ കുറേ 


അതികം പ്രശംസക്കും അതിലേറെ വിമർശനങ്ങൾക്കും 


ഇടയാക്കിയ കവിത...





പ്രണയദാഹി''





ഒരുവൻ തന്റെ ;മൊബൈലിൽ ,


ഞെക്കി


അവളോട് പറഞ്ഞു .


എനിക്ക് തന്നെ ഇഷ്ടമാണെന്ന് ...


അധികമൊന്നുമായിരുന്നില്ല


സൗഹൃദത്തിനെന്നാൽ


ഒരു ബ്ലോക്ക് ...


ചിന്തകൾക്കൊടുവിൽ


പിന്നെയൊരൺബ്ലോക്ക് !!!


വൈകിയില്ല _


അവളിൽ പ്രണയം ;


പൂക്കാൻ തുടങ്ങി ...


പൂത്തു , തളിർത്തു .



കാലദേശത്തിന്നതിർത്തി ,


പങ്കിടാൻ അവൾ അവനോ -


ടൊപ്പമിറങ്ങിയതോർത്തവൾ....



കാലം കടന്നു ...


ദിനരാത്രങ്ങളിൽ ..


ഒരു കിടക്കയിൽ ?


അവൻ അവളെ നുകരവേ ...



ജീവിതകഥപറയാൻ ഒരുപിടി ,


കിനാക്കളുമായി അവൾ ഓർത്തതിങ്ങനെ,,


അടരുവാൻ വയ്യ നിന്നെ ,




അവിടെ ചിറകറ്റുവീണത-


വളുടെ കിനാക്കളായിരുന്നു.....


സ്വപ്നങ്ങളായിരുന്നു ...


അവന്റെ ദാഹം


തീർന്നൊരുനാളവൻ , അവ-


ളോടായി ഇങ്ങനെ മൊഴിയവെ...


'ഇനിയില്ല ജീവിതനൗകയിൽ നീ' !!!


ഒരു തുണ്ടു കയറിൽ ,


തൂങ്ങിനിൽക്കുന്നതവൻ


തൻ മൊബൈലിൽ


ഞെക്കി


ഡിലീറ്റ് ചെയ്തു .



തിരികെ നടന്നു .


മറ്റൊരുവളോടായി മൊഴിഞ്ഞു .


"എനിക്ക് തന്നോടിഷ്ടമാണെന്ന് തോന്നുന്നു . "


കഷ്ടം


കാലമേ ...


                                                               ~വിശാഖ് മൂഴിക്കൽ~

Girl, 15, Raped By 'Asian Man'... Then Raped AGAIN By Another ...


nb :ആരെയും ഉദ്ദേശിച്ചിട്ടല്ല ഇത്


പക്ഷെ ചിലതെല്ലാം കാണുമ്പോൾ ,


ചിലതെല്ലാം കേൾക്കുമ്പോൾ ...


എഴുതാതിരിക്കാൻ വയ്യെനിക്ക് .

                                                     

                                                  അവളോടും അവനോടുമായൊരു വാക്ക് ... 

No comments:

Post a Comment

ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...