ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Tuesday, August 3, 2021

തിരിച്ചറിവ്

 

തിരിച്ചറിവ് 


ആ കുഞ്ഞു കിളിയപ്പോഴും 
തന്റെ പ്രതിബിംബത്തിൽ 
കൊത്തിക്കൊണ്ടിരിക്കുകയായിരുന്നു ...

മനുഷ്യന്  രസകരമായ ഒന്നായിരുന്നു 
ആ പ്രവൃത്തിയെങ്കിലും !!!
തലയിൽ ഇത്തിരിയുള്ളവന്റെ 
ചിന്താധാരകൾ തമ്മിൽ 
ഇപ്പോഴും കലഹം തുടർന്നുകൊണ്ടിരിക്കുന്നു.

ഞാൻ ചോദിച്ചു 
       കിളിയെ ,  
എന്ത് വിഡ്ഢിത്തമാണ് നീ കാണിക്കുന്നത് 
അവൻ എന്നെ കണ്ട ഭാവം നടിച്ചില്ല
അവൻ ക്ഷീണിച്ചിരിക്കുന്നു.
തിരിച്ചവനെന്നോട് ചോദിച്ചു 
നീയെങ്ങനെയായിരുന്നു ?

സ്തബ്തനായി നിന്ന എനിക്ക്  
തലപുകക്കാനുതകുന്ന ,
വാക്യ ശകലങ്ങളായിരുന്നു അത് .

പണ്ട് ഞാനും എന്റെ 
പ്രതിബിംബം ജലത്തിൽ കണ്ടിരിക്കണം... 

ഞാനും അതിനെ ദ്രോഹിച്ചിരുന്നിരിക്കണം...

എനിക്കവനെ കൊല്ലാൻ ദാഹിച്ചിരുന്നു...

തിരിച്ചറിവ് വലിയ പാഠമാണ്,
തിരിച്ചറിവ് നഷ്ടപ്പെട്ടവർക്ക് 
അതെന്നെ പഠിപ്പിച്ചു ....

ഹേ , തിരിച്ചറിവ് നഷ്ടപ്പെട്ട സമൂഹമേ ...

എൻ ലോകം ഇപ്പോഴും ഇരുണ്ടുകിടക്കുകയാണെന്ന് .!!!

                      --വിശാഖ് മൂഴിക്കൽ-- 



No comments:

Post a Comment

ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...