കവിത
ഞാനൊരു യാത്ര
പോവുകയാണ്
കവിതകൾ വിരിയുന്ന
സാഹിത്യത്തിൻ വയൽ
വരമ്പിലേക്ക് ;
ജീവിതം പുകയുന്ന
നല്ല കവിത
അവിടെ ചിലർ
യുദ്ധത്തിൽ വിമോചന-
ക്കുറിപ്പെഴുതി...
വിമോചനക്കവിത
അവിടെ ചിലർ
പോരാട്ടത്തിൻ
പടപ്പാട്ടെഴുതി
ഇതെന്റെ കോടതി
യെന്നോതി ഞാനെൻ
കവിത കുറിക്കാൻ
ശ്രമം തുടങ്ങി...
അതിലെനിക്കാരെയും
ചോദ്യം ചെയ്യാം...
അതിലെനിക്കാരെയും
തൂക്കിലേറ്റാം...
നശിച്ചിരിക്കുന്നിതെൻ സമൂഹം..
ചിലതങ്ങനെ വാളിൻ
മൂർച്ചപോൽ
കത്തി ജ്വലിച്ചീടുന്നു...
ചിലതൊക്കെ
അങ്ങനെ കത്തി
നശിച്ചീടുന്നു ....
അവിടെ ഞാൻ
ദുഃഖത്തെ തളച്ചിടുന്നു .
അവിടെ
ഞാൻ അവരുടെ കണ്ണീർ
ചോദ്യം ചെയ്തിടുന്നു...
എൻ അമൂല്യനിധി
അത് വിട്ടുതരില്ലാർക്കും...
ഓർമ്മകൾ കുറിച്ചിടുന്നു.
ഞാൻ ഓർമ്മ പുതുക്കീടട്ടെ !!!
ചിലർ അതിൽ പ്രണയം
കൊതീടുന്നു...
ചിലരതിൽ വിശപ്പിൻ
ഗന്ധമേകിടുന്നു...
ലഹരിതൻ വേദന
ആ വേദനയെന്നിൽ തിള
തിളച്ചീടട്ടെ ...
ഒരിക്കൽ ഞാൻ
എൻ അമ്മതൻ കാതിൽ
ചോദിച്ച ആ ധ്വനി...
എങ്ങനെയാണമ്മേ..
ഞാനിങ്ങനെയായത് ...
തിരികെ നോക്കാതെ ,
ഓടി മറയുന്നതെൻ
കൺകളിൽ
ഇന്നും
എന്നുമതുപോലെ താൻ ...
ആ ഇരുളിൻ
വെളിച്ചം തേടി...
ഞാൻ എൻ കവിത
രചിക്കാൻ ശ്രമം തുടങ്ങി .
ഒരു ചോദ്യം മാത്രം
ബാക്കിയെന്നിൽ ...
ആ പീടികത്തിണ്ണയി
ൽ
എൻ അമ്മ
എന്തിനിരുത്തി പാട്ടുപാടി...
എന്നെ തനിച്ചാക്കി
പോയ് മറഞ്ഞു....
അവളിൽ നിന്നും
ഊർന്നു
ധാരയായി
വീണു കണ്ണുനീർ
എൻ കവിളിൽ ഇന്നും
എന്നുമതുപോലെ താൻ....
ആ പീടികത്തിണ്ണയി
ൽ
എൻ അമ്മ
എന്തിനിരുത്തി പാട്ടുപാടി...
എന്നെ തനിച്ചാക്കി
പോയ് മറഞ്ഞു....
--വിശാഖ് മൂഴിക്കൽ--

No comments:
Post a Comment