നിഴൽ
അവനെന്റെ കൂടെയുണ്ടായിരുന്നു...
അവനെന്റെ കൂട്ടിനുണ്ടായിരുന്നു...
അവനെന്റെ
എല്ലാമായിരുന്നു
അവനൊരു വെറും പാവം ആയിരുന്നു
ചിലപ്പോൾ മുൻപിലും
ചിലപ്പോൾ പിറകിലും
ആ പാവമെന്നെ പിന്തുടർന്നു .
എല്ലാം തനിച്ചാക്കി പോയവർ
പോയിട്ടും അവനെന്റെ
കൂടെയുണ്ടായിരുന്നു...
അവനെന്റെ
കൂട്ടിനുണ്ടായിരുന്നു..
ഞാൻ വളർന്നപ്പോള -
വൻ വളർന്നു
ഞാൻ തളർന്നപ്പോള -
വൻ തളർന്നു...
കാലം കടന്നപ്പോൾ
എല്ലോരും പോയപ്പോൾ
എൻ നിഴൽ മാത്രം കൂടെയുണ്ട്
വെയിൽ പോയ നേരത്ത് ഞാനിരുന്നു
വെയിൽ വരുന്നതും കാത്തിരുന്നു .
അവനെന്റെ കൂടെയുണ്ടായിരുന്നു...
അവനെന്റെ കൂട്ടിനുണ്ടായിരുന്നു...
--വിശാഖ് മൂഴിക്കൽ--

No comments:
Post a Comment