ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Tuesday, August 3, 2021

സമയം

 

സമയം



പതിവില്ലാതെയാ


ഉമ്മറക്കോലായിൽ


പതിവും തെറ്റിക്കിടക്കുന്നൊരീ ‍ഞാൻ ,


ആളുകൾ ചുറ്റിലും


വന്നീടുന്നു , ഇതേവരെ


ഈയൊരനുഭവമാദ്യമാദ്യം .



ജോലിക്കു പോകവാൻ


സമയമായെന്നുമെൻ ചാവീ -


യെടുത്തു തന്നൊരെൻ പത്നി


യെന്നുള്ളിൽ കിടന്ന-


ങ്ങു വിങ്ങുന്നിതെന്തേ ?









ആരൊക്കെയോ ചുറ്റിലും


പിറപിറുത്തീടുന്നു ...


ബാക്കിയായുള്ളവർ


നടന്നകന്നീടുന്നു .



ഉയരുവാൻ വയ്യ ...


ഉയരുവാൻ വയ്യെൻ കാലു-


കളാരോ ബന്ധിച്ചിരുന്ന-


തെൻ ശ്രദ്ധയിലില്ല .




സമയം തെറ്റിപ്പെയ്തിറങ്ങീ


മഴ ഇറയത്തങ്ങനെ


പ്പെയ്തിറങ്ങീ!!!




സ്കൂളിലേക്കായീ പോകുന്നി


തെൻ കുരുന്നച്ഛനോടാ-


യിങ്ങനെ ചൊല്ലീ ...



അച്ഛാ പതുക്കെ


ഇണ്ണിക്കു പേടിയാകുന്നെന്ന്


ചൊല്ലീ ....




ഓർമ്മയിലില്ലവൾ


ഇന്നുമെന്നും ,


വേഗതതോരാതെ ഓടി-


യെൻ വാഹനം .


പാതതെറ്റീയതും ശ്രദ്ധയിലില്ല .


അരികിലാരോ ഉണ്ടിതെൻ


വിരൽപ്പിടിച്ചിതവൾ ത


ന്നെയെൻമകൾ


യെൻ സുന്ദരി .


അവളെന്തേ വെള്ളപുതച്ചിരിക്കുന്നു ,


അവളേയെന്തേ അവർ


വെള്ള പുതച്ചൂ ....







പോകുവാൻ സമയമായ് ...


എന്നെപ്പുതച്ചതും വെള്ളതന്നെ ...



                      --വിശാഖ് മൂഴിക്കൽ-- 







No comments:

Post a Comment

ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...