മിഥ്യ
ലോകം മിഥ്യയാണ്
നാം മരിച്ചവരും ...
അല്ലെങ്കിൽ
ആരുടെയോ
സ്വപ്നത്തിലെ
കളിപ്പാവകൾ
നാം !!
എവിടെ ജീവിക്കുന്നു
നാം ,
എവിടെ മരിക്കുന്നു .
മിഥ്യയുടെ മിഥ്യയിത് ..
യാഥാർഥ്യം സ്വപ്നങ്ങൾ
മാത്രം ...
നൂലനക്കങ്ങളിൽ
ആടുന്ന പാവ
നാം !!
എന്തിനോ ?
എങ്ങിനെയോ ??
അനങ്ങുന്നു
നാം
ചലിക്കുന്നു നാം ,
ആർക്കുവേണ്ടി ???
--വിശാഖ് മൂഴിക്കൽ--

No comments:
Post a Comment