ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Wednesday, August 4, 2021

മഴയെ പ്രണയിച്ചവൾ

 മഴയെ പ്രണയിച്ചവൾ 


പെയ്തൊഴിയുന്ന ഓരോ മഴയിലും 

ഞാൻ തിരഞ്ഞു ,

മനസ്സിൽ പെയ്തൊഴിയാത്ത 

ഓർമ്മകളുമായ് ...

ഒരിറ്റു വെള്ളത്തിനായി തേങ്ങുന്ന 

വേനൽക്കാലത്ത് എന്റെ 

ചുണ്ടിനെ നനച്ചൊരാ 

മഴത്തുള്ളിയിന്നെവിടെ !!!

ആർത്തലച്ചിലോടെ 

ഓരോ തവണ പെയ്തൊഴിയുമ്പോഴും 

ഞാൻ അറിഞ്ഞു 

നീ പോലും അറിയാത്ത 

എന്റെ പ്രണയം ...

എന്റെ മാത്രം പ്രണയം ....


                                                    ~  മഴയെ പ്രണയിച്ചവൾ ~ 



ചിലപ്പോൾ എനിക്കാ പേര് കിട്ടിയതിങ്ങനെയാകാം ...


published on the annual magazine 2016-17 (Priyadarshini Arts and Science college Melmuri)

No comments:

Post a Comment

ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...