മഴയോർമ്മ
ഇന്നുമാ മഴ പെയ്തു തോർന്നിരുന്നു
എന്നുള്ളിൽ
ഇന്നുമാ മഴ പെയ്തു തോർന്നിരുന്നു ...
മനസ്സിന്റെ ഗദ്ഗതം തേങ്ങലായ് ഓർമ്മയായ്
തീക്ഷ്ണമാം കണ്ണുനീർ
തുള്ളിപോലെ
നിന്നോർമ്മ അലതല്ലി
നിൽക്കുമാ ചിന്തയിൽ
ഒരു കൊച്ചു മൺകുടിൽ
ബാക്കിയായി .
കാലങ്ങൾ കാതങ്ങൾ
അകലെയായില്ലെങ്കിലും
ആ മുല്ല എന്നിൽ പടർന്നു .
ഉമ്മറത്തിണ്ണയിൽ തല
ചായ്ച്ചുരുമ്മിയും
നിൻ മുടിച്ചുരുളിലെൻ
മുഖമമർന്നും .
ഒരു പെൺപൈതലിൻ
നോവിൻ ആർത്തിരമ്പൽ
ഒരു കൊച്ചു ,
കുഞ്ഞിനു ജന്മമേകി
ഇന്നുമാ മഴ പെയ്തു തോർന്നിരുന്നു
എന്നുള്ളിൽ
ഇന്നുമാ മഴ പെയ്തു
തോർന്നിരുന്നു .
നിൻ തേങ്ങലെന്നുള്ളിൽ
ആറി തണുക്കുന്നു .
പങ്കു വച്ചീടുന്നു നമ്മൾ
രണ്ടും .
മധുരം കിടച്ചീടും
നിൻ കവിൾത്തടങ്ങളിൽ
കണ്ണുനീർ തുള്ളികൾ മൂകമായി .
ആ കൊച്ചു കുഞ്ഞിന്
പാലൂട്ടി എൻ പത്നി
എന്തേ ഓർമ്മയായ്
മാഞ്ഞുപോയി ,
ഒരു പിടി ചാരമായമർന്നിതെന്തേ ...
ഇന്നില്ലാ മഴ പെയ്തതില്ല ,
നീയാമാമഴ പെയ്തൊഴിഞ്ഞു .
~ വിശാഖ് മൂഴിക്കൽ ~
No comments:
Post a Comment