ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Wednesday, August 4, 2021

ജന്മദിനം

 ജന്മദിനം 


ജനനവും മരണവും 

സമയമാകുന്നു .

അതിനുള്ളിൽ 

നാഴികക്കല്ലല്ലോ ഈ 

ദിനങ്ങൾ ...

ഓരോ ദിനങ്ങളും 

എണ്ണിയെണ്ണി ...

അവിടെയെത്തുന്നു  അതിന്നു മാകാം !!!


                      --വിശാഖ് മൂഴിക്കൽ--


 





Tuesday, August 3, 2021

നനവാർന്ന കണ്ണുകൾ

 നനവാർന്ന കണ്ണുകൾ



കാലങ്ങൾ പോയി


കാതങ്ങൾ നീങ്ങി നാം


അറിയാതെ നനവാർന്ന


കണ്ണുകൾ കണ്ടു ഞാൻ


ഓമലേ നീയെന്റെ


അരികിലായ് വന്ന നാൾ


ഒരു ഗാനമോതീ-


കടന്നുപോയ് കാലം .


മറവിതൻ മറപിടിച്ചവ-


ളെൻ കാതിലോതി


അമൂല്ല്യമാം സൗഹൃദ-


മെങ്ങനെ


പ്രണയത്തുടിപ്പായി .


ഒടുവിൽ തിരിച്ചറിഞ്ഞു...


എന്റെ ചിന്തകൾക്കിത്ര


ഭാരക്കുറവ്,


ആ നനവാർന്ന


കണ്ണുകൾ നോക്കി


ഞാനും പറഞ്ഞു .




                      --വിശാഖ് മൂഴിക്കൽ-- 




കിടക്ക

 

കിടക്ക



കൂടെക്കിടന്നവൾ


എന്നെത്തലോടി


ജനിച്ചനാൾ മുതൽ


തന്നെയെന്നെത്തലോടി .


എല്ലാമറിയുന്നവൾ


എല്ലാം മറച്ചവൾ


കണ്ണീർ തുടച്ചവൾ


എന്നെ പുതച്ചവൾ


തന്റെയിടം തന്റേടം


എന്നോതിത്തന്നവൾ


ഒരിടമെനിക്കായി


മാറ്റിവച്ചിരുന്നവൾ


ദുഖങ്ങൾ മാച്ചവൾ


എന്നെത്തലോടി .


ജനിച്ച നാൾ മുതൽ


തന്നെ ഭാരം ചുമന്നവൾ






അമ്മതൻ വാത്സല്ല്യ


സ്പർഷശേഷം


എന്നെ പുണർന്നവൾ


മാറോടണച്ചവൾ


അന്നുണ്ട്


ഇന്നുണ്ട്


എൻ ചാരെയായവൾ


മറക്കില്ല


മറക്കില്ല ഇന്നവളെ


ലോകത്തെല്ലാർക്കും


കൂട്ടായി നിന്നവളെ ,


കൂടെക്കിടന്നവൾ


കൂട്ടായി നിന്നവൾ


ജനിച്ചനാൾ മുതൽ


ന്നെയെന്നെത്തലോടി .






                      --വിശാഖ് മൂഴിക്കൽ-- 




മൂവാണ്ടൻമാവ്

 മൂവാണ്ടൻമാവ്



അന്നു ഞാൻ ചെറുപ്പത്തിൽ


മൂവാണ്ടൻമാവിൻ ചോട്ടിൽ


ഓടിയങ്ങെത്തിയതും വീണതു -


മോർക്കുന്നു ഞാൻ .



അണ്ണാരക്കണ്ണനോടും പിന്നൊരു


കിളിയോടും പായാരം ചൊല്ലീയതും


മാങ്ങക്കായ് കേഴുന്നതും .


ഇല്ലില്ലാ ഇന്നാ കാലം , വരില്ലാ


പോയ...കാലം...ഓർമ്മകൾ


മാത്രംമതി ജീവിക്കാനിന്നീമണ്ണിൽ .



നേരം വെളുക്കുംമുന്നേ , എന്നും


ഞാൻ മാവിൻചോട്ടിൽ....


കാറ്റത്തായ് വീഴുംമാങ്ങ ,


കടിക്കും രുചിയോടെ .



കൂട്ടുകാർ വരുന്നതും കാത്ത-



ങ്ങിരിക്കുന്ന ഞാൻ , ഓർമ്മയിൽ


ഒതുങ്ങിപ്പോയ് ,ഇല്ലില്ലാപ്പോയ കാലം .


മാങ്ങതൻകൂട്ടത്തിലേക്കെറിയും


കല്ലീലുണ്ട് , ആശിച്ചാമാങ്ങായുടെ -


പ്രാർത്ഥനാക്കുറിപ്പുകൾ .





മീനിനെ പിടിക്കാനായ്


തോർത്തുമായ് പോകുന്നതും


വരുമ്പോൾ വെള്ളത്തോർത്ത്


ചളിയിൽ പുരണ്ടതും ...,


അമ്മതൻ ശകാരത്താൽ


മുറ്റത്തൂടോടിയതും


കുറിക്കുന്നൂ‍ ഞാനിന്ന് ...


ഈ പേപ്പർത്തുണ്ടിലായി .



ഇല്ലില്ലാ ഇന്നാ കാലം , വരില്ലാ


പോയ...കാലം...ഓർമ്മകൾ


മാത്രംമതി ജീവിക്കാനിന്നീമണ്ണിൽ .



                      --വിശാഖ് മൂഴിക്കൽ-- 






ഓർമ്മക്കുറിപ്പ്

 ഓർമ്മക്കുറിപ്പ്


എല്ലാം കെട്ടിപ്പൂട്ടി വെക്കണം


പോകുമ്പോൾ കൊണ്ടുപോകാൻ


ഒടുവിലെ യാത്രക്ക്


നേരമായ് പ്രിയേ...



ചിതലരിച്ചീടുന്നു


ഇന്നെന്റെ ഓർമ്മകൾ


ഈ മണ്ണിലായലിയുന്നു ഞാനും .


                      --വിശാഖ് മൂഴിക്കൽ-- 






മരപ്പലകമേൽ

 മരപ്പലകമേൽ



നേരത്തെ എഴുന്നേറ്റി


രുന്നു ഞാനെൻ


ഉമ്മറപ്പാടിവാതിലിലെത്തി


നോക്കി...


ആരോ വിളിക്കുന്നു ,


ദൂരെ


അതിശയം തോന്നിയ


തെന്തിന്നു ഞാനും...


ഉറക്കച്ചടവിനോടുവിലാ


യൊരുൾവിളി...


കേട്ടു അതെന്നമ്മ ....


തന്നെ


പിൻവാതിലും ചാരി ...


ഒരു കൊച്ചു മണ്കലം


കയ്യിലേന്തി..



തിരക്കിൽ നിന്നും,


തിരക്കുകളിലേക്കവൾ


ജോലി തൻ ഭാരം


മുഖത്തുണ്ടുതാനും .





ചാരെയായ് ചെന്നു


ഇങ്ങനെയോതി ഞാൻ


അമ്മക്കുപകരമായി


അരുണ്ടെന്നമ്മേ _



മൗനമായിരുന്നിത്രയും


കാലമവൻ ഒരു


സ്മാർട്ട് ഫോണിൽ


വീണുടഞ്ഞു .


എന്തേ നിനക്കുണ്ണീ


എന്നമ്മ ചൊല്ലി


കെട്ടിപ്പിടിച്ചമ്മ ചൊല്ലീ...



ഓർത്തതിങ്ങനെ...


ഒരു കൊച്ചുമുറിതൻ ചു


മരുകൾക്കുള്ളിൽ


ഞാൻ


ഒരു സ്മാർട്ട് ഫോണിൽ


തളച്ചിരുന്നു.



ഇല്ല ഇനി ആ ലോകം


ഉള്ളതിനിയീലോകം ..


ആർത്തുല്ലസിച്ചവനോടി...


ആർത്തുല്ലസിച്ചു മണ്മറഞ്ഞു ...



                      --വിശാഖ് മൂഴിക്കൽ-- 





ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...