ഇരകളാണ് ചുറ്റും , ആ ഇരകൾക്കുവേണ്ടി ചിന്തകൾ പങ്കുവെക്കുന്നു , നല്ല ചിന്തകൾ പങ്കുവെക്കുന്നു

Monday, October 11, 2021

മഴയോർമ്മ

 മഴയോർമ്മ


ഇന്നുമാ മഴ പെയ്തു തോർന്നിരുന്നു 

എന്നുള്ളിൽ 

ഇന്നുമാ മഴ പെയ്തു തോർന്നിരുന്നു ...


മനസ്സിന്റെ ഗദ്ഗതം തേങ്ങലായ് ഓർമ്മയായ്

തീക്ഷ്ണമാം കണ്ണുനീർ 

തുള്ളിപോലെ


നിന്നോർമ്മ അലതല്ലി

നിൽക്കുമാ ചിന്തയിൽ

ഒരു കൊച്ചു മൺകുടിൽ

ബാക്കിയായി .


കാലങ്ങൾ കാതങ്ങൾ

അകലെയായില്ലെങ്കിലും

ആ മുല്ല എന്നിൽ പടർന്നു .


ഉമ്മറത്തിണ്ണയിൽ തല

ചായ്ച്ചുരുമ്മിയും

നിൻ മുടിച്ചുരുളിലെൻ

മുഖമമർന്നും .


ഒരു പെൺപൈതലിൻ

നോവിൻ ആർത്തിരമ്പൽ 

ഒരു കൊച്ചു ,

കുഞ്ഞിനു ജന്മമേകി 


ഇന്നുമാ മഴ പെയ്തു തോർന്നിരുന്നു 

എന്നുള്ളിൽ

ഇന്നുമാ മഴ പെയ്തു

തോർന്നിരുന്നു .


നിൻ തേങ്ങലെന്നുള്ളിൽ

ആറി തണുക്കുന്നു .

പങ്കു വച്ചീടുന്നു നമ്മൾ

രണ്ടും .


മധുരം കിടച്ചീടും

നിൻ കവിൾത്തടങ്ങളിൽ

കണ്ണുനീർ തുള്ളികൾ മൂകമായി  .


ആ കൊച്ചു കുഞ്ഞിന്

പാലൂട്ടി എൻ പത്നി

എന്തേ ഓർമ്മയായ്

മാഞ്ഞുപോയി ,

ഒരു പിടി ചാരമായമർന്നിതെന്തേ ...


ഇന്നില്ലാ മഴ പെയ്തതില്ല ,

നീയാമാമഴ പെയ്തൊഴിഞ്ഞു .


                          ~ വിശാഖ് മൂഴിക്കൽ ~




Friday, September 24, 2021

ചിത

ചിത

നാം മരണത്തെ സ്നേഹിക്കുമ്പോഴാണോ , മരണം നമ്മളെ സ്നേഹിക്കുമ്പോഴാണോ , ശരിക്കും മരണം സംഭവിക്കുന്നത് ❓

നമ്മളെ സ്നേഹിക്കുമ്പോഴല്ലേ ....


                          ~ വിശാഖ് മൂഴിക്കൽ

Monday, August 30, 2021

ശ്രീകൃഷ്ണ ജയന്തി - ഓർമ്മക്കുറിപ്പ്

 ഓർമ്മകൾക്കിന്നും വല്ലാത്ത മധുരമാണ് , ശ്രീകൃഷ്ണ ജയന്തി നൽകിയ കുഞ്ഞു മനസ്സിലെ നിറമോർമ്മകൾ ...


ഓർമ്മയിൽ ഒരു ശ്രീകൃഷണ ജയന്തി കൂടി .


ഓർമ്മകൾ തട്ടിയുണർത്തുമ്പോഴാണല്ലോ പലതിനും മധുരം കൂടാറുള്ളത് . പണ്ടൊക്കെ ശ്രീകൃഷ്ണ ജയന്തി എന്നു വെച്ചാൽ ഒരാഘോഷം തന്നെയായിരുന്നു. കണ്ണന്റെ പിറന്നാളാഘോഷം... അതി രാവിലെ എഴുന്നേറ്റ് പട്ടുപാവാടയൊക്കെ ഉടുത്ത് അമ്പലത്തിൽ പോവുമായിരുന്നു . എന്നിട്ട് വൈകുന്നേരം ഘോഷയാത്ര പോവാനുള്ളതിന്റെ പ്ലാനിങ് ആയിരിക്കും. ആരൊക്കെ വേഷം കെട്ടുന്നുണ്ട് എപ്പോൾ വരണം , എത് കളർ പാവാട ഇടണം, അങ്ങനെ അങ്ങനെ കുറെ കുറെ കുഞ്ഞു കുഞ്ഞു പ്ലാനിങ്ങുകൾ മനസ്സിൽ നിറയും. വൈകുന്നേരം മേക്കപ്പും കോസ്റ്റുമും ഇട്ട് കഴിഞ്ഞാൽ പിന്നെ വൃന്ദാവനത്തിലെ കണ്ണന്റെ തോഴിയായി മനസ്സുകൊണ്ട് മാറി കഴിഞ്ഞിട്ടിട്ടുണ്ടാവും , പിന്നെ ശോഭായാത്രയൊക്കെ കഴിഞ്ഞ് അതു അഴിച്ച് വെക്കുമ്പോൾ തന്റെ ഉള്ളിലെ രാധ ഇവിടെ തീർന്നല്ലോ എന്ന സങ്കടവും.  പിന്നെ ഏറ്റവും പ്രധാനം അന്ന് കിട്ടുന്ന അവിൽ കുഴച്ചതായിരുന്നു അതിന് എന്തെന്നില്ലാതെ രുചിയായിരുന്നു. ഇന്ന് ഇതെല്ലാം ഓർമ്മയിൽ അയവിറക്കി കണ്ണന്റെ പിറന്നാളിന് അമ്മയുണ്ടാക്കിയ പായസം കുടിച്ച് വാട്സാപ് സ്റ്റാറ്റസിൽ കുറെ ഉണ്ണികണ്ണൻമാരെ കണ്ടുകൊണ്ട് ഈ ശ്രീകൃഷ്ണ ജയന്തിയും ഓർമ്മയായി .


                                                    ~  മഴയെ പ്രണയിച്ചവൾ ~ 




Saturday, August 7, 2021

മിഥ്യ

മിഥ്യ 


ലോകം മിഥ്യയാണ് 

നാം മരിച്ചവരും ...

അല്ലെങ്കിൽ 

ആരുടെയോ 

സ്വപ്നത്തിലെ 

കളിപ്പാവകൾ 

നാം !!

എവിടെ ജീവിക്കുന്നു 

നാം ,

എവിടെ മരിക്കുന്നു .

മിഥ്യയുടെ മിഥ്യയിത് ..

യാഥാർഥ്യം സ്വപ്നങ്ങൾ 

മാത്രം ...

നൂലനക്കങ്ങളിൽ 

ആടുന്ന പാവ 

നാം !!

എന്തിനോ ?

എങ്ങിനെയോ ??

അനങ്ങുന്നു 

നാം 

ചലിക്കുന്നു നാം ,

ആർക്കുവേണ്ടി ???


                      --വിശാഖ് മൂഴിക്കൽ--




Wednesday, August 4, 2021

മഴയെ പ്രണയിച്ചവൾ

 മഴയെ പ്രണയിച്ചവൾ 


പെയ്തൊഴിയുന്ന ഓരോ മഴയിലും 

ഞാൻ തിരഞ്ഞു ,

മനസ്സിൽ പെയ്തൊഴിയാത്ത 

ഓർമ്മകളുമായ് ...

ഒരിറ്റു വെള്ളത്തിനായി തേങ്ങുന്ന 

വേനൽക്കാലത്ത് എന്റെ 

ചുണ്ടിനെ നനച്ചൊരാ 

മഴത്തുള്ളിയിന്നെവിടെ !!!

ആർത്തലച്ചിലോടെ 

ഓരോ തവണ പെയ്തൊഴിയുമ്പോഴും 

ഞാൻ അറിഞ്ഞു 

നീ പോലും അറിയാത്ത 

എന്റെ പ്രണയം ...

എന്റെ മാത്രം പ്രണയം ....


                                                    ~  മഴയെ പ്രണയിച്ചവൾ ~ 



ചിലപ്പോൾ എനിക്കാ പേര് കിട്ടിയതിങ്ങനെയാകാം ...


published on the annual magazine 2016-17 (Priyadarshini Arts and Science college Melmuri)

ജന്മദിനം

 ജന്മദിനം 


ജനനവും മരണവും 

സമയമാകുന്നു .

അതിനുള്ളിൽ 

നാഴികക്കല്ലല്ലോ ഈ 

ദിനങ്ങൾ ...

ഓരോ ദിനങ്ങളും 

എണ്ണിയെണ്ണി ...

അവിടെയെത്തുന്നു  അതിന്നു മാകാം !!!


                      --വിശാഖ് മൂഴിക്കൽ--


 





Tuesday, August 3, 2021

നനവാർന്ന കണ്ണുകൾ

 നനവാർന്ന കണ്ണുകൾ



കാലങ്ങൾ പോയി


കാതങ്ങൾ നീങ്ങി നാം


അറിയാതെ നനവാർന്ന


കണ്ണുകൾ കണ്ടു ഞാൻ


ഓമലേ നീയെന്റെ


അരികിലായ് വന്ന നാൾ


ഒരു ഗാനമോതീ-


കടന്നുപോയ് കാലം .


മറവിതൻ മറപിടിച്ചവ-


ളെൻ കാതിലോതി


അമൂല്ല്യമാം സൗഹൃദ-


മെങ്ങനെ


പ്രണയത്തുടിപ്പായി .


ഒടുവിൽ തിരിച്ചറിഞ്ഞു...


എന്റെ ചിന്തകൾക്കിത്ര


ഭാരക്കുറവ്,


ആ നനവാർന്ന


കണ്ണുകൾ നോക്കി


ഞാനും പറഞ്ഞു .




                      --വിശാഖ് മൂഴിക്കൽ-- 




ചിലയിടങ്ങൾ...

ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...